വാർത്ത

പത്രപ്രവർത്തകൻ, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഡോക്യുമെൻ്ററി സംവിധായകൻ, നടൻ, ഹാസ്യസാഹിത്യകാരൻ, കലോപാസകൻ എന്നിങ്ങനെ വിഭിന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഏഴ് ദശാബ്ദത്തോളം ജീവിച്ചത് വാർത്തകളുടെയും പലവിധ കലാരൂപങ്ങളുടെയും മധ്യേയാണ്. അനേകം കോളങ്ങൾ എഴുതിയ അദ്ദേഹം കലാകാരന്മാരുടെ ജീവിതകഥകൾ പകർത്തി, മറവിയിലേയ്ക്ക് മായുന്ന കലാരൂപങ്ങളെ പൊതുജനശ്രദ്ധയിൽ എത്തിച്ചു. ഗുരുവായൂരപ്പനെ ആത്മാവിൽ കൊണ്ടുനടന്ന, അക്ഷരങ്ങളെയും കലയെയും ആരാധിച്ച ഈ മഹദ് വ്യക്തിയെക്കുറിച്ച് എഴുതാൻ വാക്കൂകൾ അപര്യാപ്തമാണ്. 2022-ൽ ചൊവ്വല്ലൂരിനെ കുറിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളും ഫീച്ചറുകളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം, അദ്ദേഹവുമായുള്ള ചില അഭിമുഖങ്ങളും.

ചൊവ്വല്ലൂരിനെക്കുറിച്ചുള്ള വാർത്തകളും മാഗസിൻ ലേഖനങ്ങളും