ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്ന ബഹുമുഖ പ്രതിഭയെത്തേടിയെത്തിയ അംഗീകാരങ്ങൾ അനവധിയാണ്. ഏറ്റവും മികച്ച നാടക ഗാനരചനയ്ക്കുള്ള കേരള സർക്കാറിൻ്റെ അവാർഡ്, ഹാസ്യ രചനയ്ക്കുള്ള കേരല സാഹിത്യ അക്കാദമി അവാർഡ്, മുംബൈ വസൈ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്, കേരള കലാമണ്ഡലത്തിൻ്റെ മുകുന്ദരാജ അവാർഡ് എന്നിങ്ങനെ സംഗീത-സാഹിത്യ മേഖലകളിൽ ചൊവ്വല്ലൂരിനു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും ഒട്ടേറെയാണ്